രേഖകള്‍ ഇല്ലാത്തതിന്​ കുട്ടികൾക്ക്​ ചികിത്സ നിഷേധിക്കരുത് -മന്ത്രി

തിരുവനന്തപുരം: ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്‌കൂളില്‍ ​വെച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി പറഞ്ഞു.

ആദ്യം ചികിത്സ ഉറപ്പുവരുത്തണം. അതിനുശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്ക് സൗജന്യ ചികിത്സക്ക്​ രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്.

Tags:    
News Summary - Children should not be denied treatment for lack of documents says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.