ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യഭീഷണി

കാക്കനാട്: പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന എറണാകുളത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ കെട്ടിടത്തിന് മുകളില്‍ കയറി കൂട്ട ആത്മഹത്യക്കൊരുങ്ങി. ഗവ.ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ മാനസിക പീഡനവും മോശമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 8.30ന് അന്തേവാസികളായ 20 പെണ്‍കുട്ടികളാണ് ഭീഷണി മുഴക്കിയത്.
ഭീഷണിയുമായി ഇരുനില കെട്ടിടത്തിന്‍െറ മുകളില്‍ കയറിയ പെണ്‍കുട്ടികള്‍ നാല് മണിക്കൂറോളം അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തി. കലക്ടര്‍ അടക്കമുള്ളവരത്തെി കുട്ടികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ 12.30 ഓടെയാണിവര്‍ താഴെയിറങ്ങിയത്.
ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മാനസിക പീഡനവും പെരുമാറ്റവും അവസാനിപ്പിക്കുക, വീട്ടില്‍ പോകാനും മാതാപിതാക്കളെ കാണാനും അനുവദിക്കുക, പഠന സൗകര്യവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട ആഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടെറസിന്‍െറ മുകളില്‍ കയറിയത്.
 
ഏണി ഉപയോഗിച്ച് കെട്ടിടത്തിന്‍െറ മുകളില്‍ കയറിയ കുട്ടികള്‍ ഏണി മുകളിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികള്‍ ആത്മഹത്യഭീഷണി മുഴക്കി ബഹളം വെച്ചപ്പോഴാണ് സംഭവം ചില്‍ഡ്രന്‍സ് അധികൃതര്‍ അറിയുന്നത്. പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചുവരുത്തിയെങ്കിലും കുട്ടികളെ താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തത്തെിയ എ.ഡി.എം സി.കെ. പ്രകാശ് കുട്ടികളുമായി ചര്‍ച്ച നടത്തി. പരാതികളെല്ലാം മുമ്പും എ.ഡി.എമ്മിനെ അറിയിച്ചതാണെന്നും പരിഹാരം ഉണ്ടായില്ളെന്നായി കുട്ടികള്‍. തുടര്‍ന്ന് സ്ഥലഞ്ഞത്തെിയ  എം.എല്‍.എ പി.ടി. തോമസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു എന്നിവര്‍ ചില്‍ഡ്രന്‍സ്ഹോം അധികൃതരുമായി ചര്‍ച്ച നടത്തി.
പിന്നീട്  കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ലയും അഡീഷനല്‍ ജില്ലാ ജഡ്ജി കൗസര്‍ ഇടപകത്തും സ്ഥലത്തത്തെി. കുട്ടികളുമായി ചര്‍ച്ച നടത്താന്‍ ഏണിയിലൂടെ മുകളില്‍ കയറിയ ഇവരുടെ ഉറപ്പില്‍ പൊലീസിന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും സഹായത്തോടെ കുട്ടികളെ താഴെയിറക്കുകയായിരുന്നു.

അഞ്ച് കുട്ടികളെ വീട്ടില്‍ വിടാന്‍ സൗകര്യം ഒരുക്കും. കുട്ടികളുടെ പരാതികളില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വീട്ടുകാരോടൊപ്പം വിടുന്നവരെ ഈ മാസം 16ന് മുമ്പ് തിരിച്ചത്തെിക്കണമെന്നാണ് നിബന്ധന. 16ന് ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം കലക്ടറുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ ചേരാനും തീരുമാനിച്ചു.

 

Tags:    
News Summary - children's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.