പൊലിസിന് നേരെ മുളകുപൊടി ആക്രമണം; യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂർ: പൊലിസിന് നേരെ മുളകുപൊടി ആക്രമണം നടത്തിയ കേസിൽ യുവാവിനെ വെൺമണി പൊലിസ് അറസ്റ്റ് ചെയ്തു. വെൺമണി പുന്തലതാഴം മേലാംപള്ളിൽ വിനീഷ്മോഹനാണ് (34) അറസ്റ്റിലായത്.

പതിവായി സ്റ്റേഷനിൽ ഫോൺ വിളിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വിനീഷ് മോഹനെ തേടി പൊലിസ് വീട്ടിലെത്തിയപ്പോഴാണ് മുളക് പൊടി ആക്രമണം നടത്തിയത്.

സ്റ്റേഷൻ ഹൗസ് ഓഫിസർ എം.സി അഭിലാഷ്, സി.പി.ഒ.ശ്യാം എന്നിവരുടെ മുഖത്തേക്കാണ് മുളക് സ്പ്രേ ചെയ്തത്. ഏറെ പണിപ്പെട്ടാണ് പൊലിസ് ഇയാളെ കീഴടക്കിയത്. ഉദ്യോഗസ്ഥർ ചെങ്ങന്നൂർ ജില്ലാആശുപതിയിൽ ചികിത്സ തേടി. മുൻപ് മന്ത്രി സജി ചെറിയാന്റെ കൊഴുവല്ലൂരിലെ വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Chilli spray attack on police; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.