കോഴിക്കോട്: ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി ഹിന്ദുത്വ അധികാരത്തിലേറാനും ഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മിതി വേഗത്തിലാക്കാനുമുള്ള ശ്രമമാണ് പൗരത്വനിയമം നടപ്പാക്കുന്നതിലൂടെ സംഘ് പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.
ഹിന്ദു രാഷ്ട്രനിര്‍മാണമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഭരണഘടനാവിരുദ്ധവും ഇന്ത്യന്‍ മതനിരപേക്ഷതയുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തോടുള്ള വിവേചനപരമായ നിയമമാണ് സംഘ്പരിവാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. നിയമത്തിനെതിരെ നിരവധി ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ഉണ്ടായിരിക്കെയാണ് നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തിടുക്കം. തെരഞ്ഞെടുപ്പാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രാമപ്രതിഷ്ഠ നടത്തുകയും ചെയ്തതിന് ശേഷം പൗരത്വനിയമം നടപ്പാക്കുന്നത് ഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിയുടെ ഭാഗമാണ്. ഇതൊരിക്കലും രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. നിയമം നിര്‍മിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം വിസ്മരിക്കരുതെന്നും മുജീബ്‌റഹ്മാന്‍ കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.