‘ഇതാണോ പിണറായി ഭരണം’- മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി

ചവറ: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ. ഇതാണോ പ ിണറായി വിജയ​​െൻറ ഭരണമെന്നും പൊലീസ് രാജ് പ്രഖ്യാപിക്കാൻ ഇതെന്താ കശ്മീരാണോ എന്നും അദ്ദേഹം ചോദിച്ചു. ചവറ ഐ.ആർ.ഇയിൽ ആശ്രിതനിയമനം നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ 47 ദിവസമായി നടത്തുന്ന തൊഴിലാളിസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 11 തൊഴിലാളികൾക്ക് ചവറ എസ്.ഐ നോട്ടീസ് നൽകിയതാണ് പത്മലോചനനെ ചൊടിപ്പിച്ചത്. ജനങ്ങളെ വിരട്ടാനുള്ള അവകാശമൊന്നും പൊലീസിനില്ല. ഈ നാട്ടിൽ ഒരു സബ് ഇൻസ്പെക്ടർ പൊലീസ് രാജ് പ്രഖ്യാപിക്കുന്നു. ഇതിനു പിണറായി വിജയൻ മറുപടി പറയണം. ഞാൻ അദ്ദേഹത്തി​​െൻറ പാർട്ടിക്കാരനാണ്. വിവരം സി.പി.എം ജില്ല സെക്രട്ടറിയുമായി സംസാരിക്കുമെന്നും പത്മലോചനൻ പറഞ്ഞു. ജസ്​റ്റിൻ ജോൺ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - citu agianst pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.