തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കത്തിനിടെ തിരുവനന്തപുരത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. എസ്.എഫ്.ഐ വെള്ളറട ഏരിയ പ്രസിഡന്‍റിനും പ്രവർത്തകർക്കും പരിക്കേറ്റു. കോൺഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു.
ഇന്നലെ രാത്രി മുതലാണ് പ്രവേശനോത്സവ ബാനറുകൾ കെട്ടുന്നതിനെച്ചൊല്ലി സംഘർഷം ആരംഭിച്ചത്. ആദ്യം എസ്.എഫ്.ഐ നേതാക്കൾക്ക് പരിക്കേറ്റു. ഇതിനുപിന്നാലെയാണ് കോൺഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ സംഘർഷമുണ്ടായത്.
ഒമ്പത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി.
രണ്ടുമാസത്തെ മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിനായി ഇന്ന് തുറന്നു. മൂന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016ൽ അഞ്ച് ലക്ഷം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞു പോയത്. എന്നാൽ, പിന്നീട് 10 ലക്ഷത്തോളം വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.