പെരുമ്പാവൂര്‍: യാക്കോബായ-ഓര്‍ത്തേഡാക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്ന എ ം.സി റോഡിലെ ബഥേല്‍ സുലോക്ക പള്ളി താല്‍ക്കാലികമായി കലക്ടര്‍ ഏറ്റെടുത്തു. കുന്നത്തുനാ ട് തഹസില്‍ദാര്‍ അഷറഫിന് പള്ളി ട്രസ്റ്റി താക്കോല്‍ കൈമാറി. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ജി. വേണുവിെൻറ സാന്നിധ്യത്തില്‍ താക്കോല്‍ കൈമാറ്റം നടന്നത്. പള്ളി മാത്രമാണ് കലക്ടര്‍ ഏറ്റെടുത്തത്. ആരാധന സമയം ക്രമീകരിച്ചതായി തഹസില്‍ദാര്‍ ഇരുവിഭാഗെത്തയും അറിയിച്ചു.
രാവിലെ ആറുമുതല്‍ 8.45 വരെ ഓര്‍ത്തേഡാക്സ് വിഭാഗത്തിനും 8.45 മുതല്‍ ഉച്ചക്ക് 12 വരെ യാക്കോബായ വിഭാഗത്തിനും എല്ലാ ദിവസവും ആരാധന നടത്താം. വിവാഹം, മരണം പോലുള്ള സന്ദര്‍ഭങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ കോടതി വിധി ഉണ്ടാകുന്നതുവരെ ഈ രീതി പിന്തുടരും. ഓഫിസും അനുബന്ധ സ്ഥാപനങ്ങളും യാക്കോബായ വിഭാഗത്തിെൻറ കൈവശമായിരിക്കും. രാവിലെ ആറിന് പള്ളി വില്ലേജ് ഓഫിസര്‍ ആരാധനക്ക് തുറന്നുകൊടുക്കാനാണ് ധാരണ. ഇനിയുള്ള ദിവസങ്ങളില്‍ പള്ളിക്ക് പൊലീസ് കാവലുണ്ടാകും.
പ്രശ്നം മാസങ്ങളായി നിലനിന്ന സംഘര്‍ഷാവസ്ഥക്കാണ് വിരാമമായത്. ഞായറാഴ്ച എ.ഡി.എമ്മിെൻറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമാകാത്തതിനെത്തുടര്ന്ന് തിങ്കളാഴ്ച കലക്ടറുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, താക്കോല്‍ ഇരുവിഭാഗവും കൈവശം വേണമെന്ന് ആവശ്യപ്പെട്ടേതാടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പള്ളി ഏറ്റെടുക്കാന്‍ കലക്ടര്‍ തീരുമാനിച്ചത്. പ്രശ്നം പരിഹരിച്ചതോടെ ഇരുവിഭാഗവും ചൊവ്വാഴ്ച വൈകീട്ട് പള്ളിയില്‍നിന്ന് പിരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.