ന്യൂനമർദം: ജാഗ്രതാ നിർദേശം നീട്ടി

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദത്തെത്തുടർന്നുള്ള ജാഗ്രതാ നിർദേശം നീട്ടി. തെക്കൻ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് ഇന്ന് വീണ്ടും മുന്നറിയിപ്പ് നൽകി. കന്യാകുമാരി മേഖലയിലെ കടലിൽ മീൻപി‌ടിക്കാൻ പോകരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. 

മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.  ന്യൂനമർദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും  ഈ സാഹചര്യത്തിൽ അടുത്ത 48 മണിക്കൂര്‍  കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കൻ ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കൻ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിക്കുന്നു.

Tags:    
News Summary - Climate Authorities Extended Alert for Fishermen-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.