തേഞ്ഞിപ്പലം: രണ്ട് ദിവസമായി പെരുവള്ളൂർ കാടപ്പടിയിൽ നടന്ന ദക്ഷിണേന്ത്യ കുതിരയോട്ട മത്സരത്തിന് സമാപനം. 33:13 സെക്കന്റ് ഫിനിഷ് ചെയ്ത പൊന്നാനി ഹോഴ്സ് റൈഡേഴ്‌സിലെ റാണി ഒന്നാം സ്ഥാനം നേടി. 33:24 സെക്കന്റിൽ ഫിനിഷ് ചെയ്ത അമർ സാജീസ് ദാവോസ് രണ്ടാം സ്ഥാനവും 33.30 സെക്കന്റിൽ ഫിനിഷ് ചെയ്ത ട്രെനിറ്റി ഇക്വിസ്റ്റീരിയ മജോക്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നൂറോളം കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രത്യേകം തയാറാക്കിയ 500 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരങ്ങള്‍. ജില്ല ഹോഴ്സ് റൈഡേഴ്സും കെ.സി.എം കാടപ്പടിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മിലാന്‍ ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപയും കപ്പും മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപത്തയ്യയായിരം രൂപയും കപ്പുമാണ് നല്‍കിയത്. നാല് മുതല്‍ പത്ത് വരെ സ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപയും കപ്പും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.