തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി; 9 മണിക്ക് ഹോട്ടൽ അടക്കുന്നത് പ്രായോഗികമല്ല -വ്യാപാരികള്‍

കോഴിക്കോട്: കോവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ ഹോട്ടലുകൾ 9 മണിക്ക് തന്നെ അടക്കുക എന്നത് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ജയപാൽ. 9 മണി എന്നത് 11 മണി വരെ നീട്ടി നൽകണം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി. ഇതുകൊണ്ടുണ്ടായ രോഗവ്യാപനത്തിന് വ്യാപാരികൾ ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കച്ചവടക്കാർക്ക് ഭീമമായ നഷ്ടമുണ്ടാക്കുെമന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും പ്രതികരിച്ചു. 2020ല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് വ്യാപാരികള്‍ ഇതുവരെ മോചിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണി വരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Tags:    
News Summary - covid 19, hotel and restaurant association, covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.