തേഞ്ഞിപ്പലം: മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നടത്തുന്ന സി.എം@കാമ്പസ് പരിപാടി ഞായറാഴ്ച രാവിലെ പത്തിന് കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, അവതാരകൻ ജി.എസ്. പ്രദീപ്, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയരാജ് തുടങ്ങിയവരും പങ്കെടുക്കും. കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാർഷിക സർവകലാശാലകളിൽ നിന്നുള്ള 200 വിദ്യാർഥികളുമായാണ് മുഖ്യമന്ത്രി സംവദിക്കുക. 20 വിദ്യാർഥികൾക്ക് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും. പരിപാടി ഓൺലൈനായും കാണും.
നവകേരളം, യുവകേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.