മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല, പിണറായിയുടെ മുഖം കാണിക്കാൻ സി.പി.എമ്മിന് ഭയം -ചെന്നിത്തല

കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങൾ ആവേശകരമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. പക്ഷേ, നായകൻ വീട് വിട്ട് പുറത്തിറങ്ങുന്നില്ല. അദ്ദേഹം ടെലിവിഷൻ വഴി അല്ലെങ്കിൽ വെർച്വൽ റാലി വഴി മാത്രം സംസാരിക്കുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കം യു.ഡി.എഫിന്‍റെ എല്ലാ നേതാക്കളും പൊതുയോഗങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. ഇല്ലാത്ത ഒരാൾ മാത്രമേ ഉള്ളൂ, അത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - CM is not campaigning, CPM is afraid to show Pinarayi's face - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.