മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണൻ (84) അന്തരിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹക രണ, ഖാദി വകുപ്പ് മന്ത്രിയായിരുന്നു. ന്യുമോണിയയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ് ​ച രാത്രി പതിനൊന്നേകാലോടെയായിരുന്നു മരണം. ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിര ുന്നു. ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്​ച രാത്രി എട്ടരയോടെ ഗുരുതരാവസ്ഥയിലായി തീവ്രപര ിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പുഴയ്‌ക്കൽ ചെമ്മങ്ങാട്ട്‌ വളപ്പിൽ നാരായണ​​​​െൻറയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബർ 18നാണ്​ ജനനം. പുഴയ്‌ക്കൽ ഗ്രാമീണ വായനശാല ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബ ഭാവേയുടെ ഭൂദാൻ യജ്‌ഞത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം ഇതേ യജ്‌ഞത്തി​​​​െൻറ ഭാഗമായി സംസ്‌ഥാനത്ത്‌ 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തു.

കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം, ജില്ല സഹകരണ ബാങ്കി​​​​െൻറ ജവഹർലാൽ കൺവെൻഷൻ സ​​​െൻറർ, കെ.പി.സി.സി ആസ്ഥാന മന്ദിരം എന്നിവയുടെ നിർമാണത്തിന് നേതൃത്വം നൽകി. ഖാദി - ഗ്രാമ വ്യവസായ അസോസിയേഷ​​​​െൻറയും സംസ്ഥാന ഖാദി ഫെഡറേഷ​​​​െൻറയും നേതാവാണ്.

ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളിൽ ജീവൻ നൽകിയ സംഘത്തിന് നേതൃത്വം കൊടുത്തവരിലും സി.എൻ. ഉണ്ടായിരുന്നു. മിൽമ വരും മുമ്പേ തൃശൂരിൽ ക്ഷീരസഹകരണ സംഘം രൂപവത്​കരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ കാൽ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ല ബാങ്ക് പ്രസിഡൻറ്​ ആയിരിക്കെയാണ് കൺവെൻഷൻ സ​​​െൻറർ നിർമിച്ചത്.

കെ. കരുണാകര​​​​െൻറ വിശ്വസ്​തനും അടുത്ത അനുയായിയും ആയിരുന്നു. എന്നാൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. ബാലകൃഷ്ണൻ തയാറായില്ല. ദീർഘകാലം തൃശൂർ ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ട്രഷററുമായിരുന്നു. 2011ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്.

വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടി​​​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി സ്കൂൾ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂർ കോർപറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്.

Tags:    
News Summary - cn balakrishnan death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.