നെടുമ്പാശ്ശേരി: ശബരിമലയിലേതുൾപ്പെടെ കാണിക്കയായെത്തുന്ന നാണയങ്ങൾ തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡ് യന്ത്രം വാങ്ങുന്നു. മെഷീൻ വഴിപാടായി വാങ്ങി നൽകുന്നതിന് ചില ഭക്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പോയി ഇതുസംബന്ധിച്ച് ദേവസ്വം അധികൃതർ ചർച്ചയും നടത്തി.
ഇപ്പോൾ വിവിധ ക്ഷേത്രങ്ങളിൽനിന്നായി അറുന്നൂറിലേറെ ജീവനക്കാരെയാണ് നാണയമെണ്ണാൻ ദിവസങ്ങളോളം ശബരിമലയിലേക്ക് വിട്ടുകൊടുക്കുന്നത്. ഈ മണ്ഡലകാലത്ത് മാത്രം 11 കോടിയിലേറെ നാണയത്തുട്ടുകളാണ് കാണിക്കവഞ്ചിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.