മലപ്പുറം: അസാധ്യമായ കാര്യങ്ങൾ യാഥാർഥ്യമാക്കിയ വ്യക്തിത്വമാണ് പ്രഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി. ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ: വിസ്മയം തീർത്ത കർമജീവിതം' അനുസ്മരണ സദസ്സ് ഒാൺലൈനിൽ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. വലിയ കാര്യങ്ങൾ സ്വപ്നം കാണുകയും അത് നടപ്പാക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചു. ലോകാടിസ്ഥാനത്തിൽ തന്നെ മുസ്ലിം യുവതക്ക് മാതൃകപരമായ ജീവിതമായിരുന്നു സിദ്ദീഖ് ഹസെൻറതെന്നും ഹുസൈനി അനുസ്മരിച്ചു.
അദ്ദേഹത്തിെൻറ ജീവിതത്തിലെ നല്ല പാഠങ്ങൾ സ്വയം ഒാർക്കുകയും അത് പകർത്താൻ ശ്രമിക്കുകയും വേണമെന്ന് അധ്യക്ഷത വഹിച്ച കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. ഏത് വലിയ ദൗത്യവും ഏറ്റെടുത്ത അദ്ദേഹം അസാധ്യമായി ഒന്നുമില്ല എന്ന നിലപാടിലായിരുന്നെന്നും അമീർ കൂട്ടിച്ചേർത്തു. ഇത്തരം ആളുകൾ വളരെ അപൂർവമായേ ഉണ്ടാകൂവെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി അഭിപ്രായപ്പെട്ടു. സ്വയം ബോധ്യമായ കാര്യങ്ങളെ ഏത് പ്രതിസന്ധികളെയും തട്ടിനീക്കി നടപ്പാക്കുന്നതിൽ അസാധാരണ ശേഷിയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ആരിഫലി പറഞ്ഞു. അസി. അമീർ പി. മുജീബുറഹ്മാൻ ,േകന്ദ്ര കൂടിയാലോചന സമിതി അംഗങ്ങളായ ടി.കെ. അബ്ദുല്ല, ഡോ. അബ്ദുസ്സലാം അഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, പി.എ. അബ്ദുൽ ഹക്കീം, എ. റഹ്മത്തുന്നിസ തുടങ്ങിയവർ സംസാരിച്ചു. വി.ടി. അബ്ദുല്ലക്കോയ സ്വാഗതവും സലീം മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.