തിരുവനന്തപുരം: നഴ്സുമാര്‍ ഉൾപ്പെടെ മലയാളികള്‍ നാട്ടിലേക്ക് വരാനാകാതെ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കേരളത്തിലേക്ക് പോയ എ. സമ്പത്തിെനതിരെ ഗവർണർക്ക് പരാതി. എ. സമ്പത്ത് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്.
മാര്‍ച്ച് 22ന് ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സമ്പത്ത് തിരുവനന്തപുരത്തെത്തിയെന്ന് പരാതിയില്‍ പറയുന്നു. കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് റാങ്കോടു കൂടി നിയമിച്ചത്. അഭിഭാഷകെൻറ പരാതി ഗവർണർ സർക്കാറിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.