representational image

സ്വർണാഭരണങ്ങളുമായി ബിഹാർ സ്വദേശിനിയായ നവവധു മുങ്ങിയതായി പരാതി

പ​ഴ​യ​ങ്ങാ​ടി: ന​വ​വ​ധു​വാ​യ ബി​ഹാ​ർ സ്വ​ദേ​ശി​നി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​താ​യി ഭ​ർ​ത്താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബി​ഹാ​ർ പ​ട്​​ന സ്വ​ദേ​ശി​യാ​യ പി​ങ്കി കു​മാ​രി​യാ​ണ് (26) സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ടു​ത്ത് മു​ങ്ങി​യ​തെ​ന്ന് ഭ​ർ​ത്താ​വ് ചെ​റു​കു​ന്ന് ക​വി​ണി​ശ്ശേ​രി​യി​ലെ വ​ലി​യ വ​ള​പ്പി​ൽ സു​മേ​ഷ് ക​ണ്ണ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ട​യി​ൽ സ​ഹ ജോ​ലി​ക്കാ​ര​നാ​യ ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ച​തെ​ന്നും ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ര​ണ്ടു മാ​സം മു​മ്പ് വി​വാ​ഹം ക​ഴി​ഞ്ഞു​വെ​ന്നു​മാ​ണ് സു​മേ​ഷ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പി​ങ്കി വീടു​വി​ട്ട് ഇ​റ​ങ്ങി​യെ​ന്നും മൊ​ബൈ​ലി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ക​െ​ണ്ട​ത്താ​നാ​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സൈ​ബ​ർ​സെ​ൽ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​താ​യും ക​ർ​ണാ​ട​ക ട​വ​ർ ലൊ​ക്കേ​ഷ​ൻ കാ​ണി​ക്കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Complaint that A newly wed woman from Bihar escaped with gold jewelery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.