പി.സി. ജോര്‍ജിന്‍റെ പ്രചാരണത്തിനിടെ സംഘര്‍ഷം

പാറത്തോട്: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി.സി. ജോര്‍ജിന്‍റെ പ്രചാരണത്തിനിടെ സംഘര്‍ഷം. കോട്ടയം പാറത്തോട്ടിലാണ് സംഭവം. സംഘർഷത്തിന് പിന്നാലെ പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി. ജോര്‍ജ് മടങ്ങി. സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു.

പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രചാരണ വാഹനങ്ങള്‍ അതുവഴി കടന്നുപോയി. ഇതോടെ പ്രസംഗം അലങ്കോലപ്പെട്ടു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോർജ് പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.

എന്നാല്‍, സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നു പോയതോടെയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ജനപക്ഷം-സി.പി.എം പ്രവര്‍ത്തകർ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് മടങ്ങുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പലിശക്കാരനാണെന്ന പി.സി ജോർജിന്‍റെ പരാമർശമാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.

പ്രസംഗം തടസപ്പെടുത്താനുളള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത്. ഇരുന്നൂറില്‍ അധികം ചെക്ക് കേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട്  വ്യക്തമാക്കി.

Full View

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സൗ​ഹാ​ർ​ദ​വും സ​മാ​ധാ​ന​വും പി.സി ജോർജ് വ​ർ​ഗീ​യ​ത പ​റ​ഞ്ഞ്​ ത​ക​ർക്കുകയാണെന്ന ആരോപണവുമായി പൂ​ഞ്ഞാ​റിലെ എൽ.ഡി.എഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ​രാ​റ്റു​പേ​ട്ട സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് ജോ​ർ​ജ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, പി.​സി. ജോ​ർ​ജ് പ്ര​തീ​ക്ഷി​ച്ച​ പോ​ലെ അ​വി​ടെ ആ​രി​ൽ ​നി​ന്നും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല.

ഇ​ത് തി​രി​ച്ച​റി​ഞ്ഞ ജോ​ർ​ജ് പി​ന്നീ​ട് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ച്​ ആ​സൂ​ത്ര​ണം ചെ​യ്ത നാ​ട​ക​മാ​ണ് അ​വി​ടെ ന​ട​ന്ന​തെ​ന്നാ​ണ്​ ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന​വി​ധം ജോ​ർ​ജും കൂ​ട്ടാ​ളി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. നാ​ട്ടി​ൽ ക​ലാ​പ​മു​ണ്ടാ​ക്കി വോ​ട്ടു​തേ​ടു​ന്ന ന​ട​പ​ടി​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ബാ​സ്​​റ്റ്യ​ൻ വ്യക്തമാക്കിയിരുന്നു.

40 വ​ർ​ഷം മു​മ്പ് തന്‍റെ പി​താ​വ് തു​ട​ങ്ങി​യ ചി​ട്ടി​ക്ക​മ്പ​നി​യാ​ണ് കു​ള​ത്തു​ങ്ക​ൽ പ്രൈ​വ​റ്റ് ക​മ്പ​നി. എ​ല്ലാ​വി​ധ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി ലൈ​സ​ൻ​സോ​ടെ ന​ട​ത്തു​ന്ന ക​മ്പ​നി പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മാ​താ​വാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. നി​യ​മ​പ​ര​മാ​യി ഈ ​ക​മ്പ​നി​യു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല. ഈ ​ക​മ്പ​നി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്നെ പ​ലി​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് പി.​സി. ജോ​ർ​ജ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​ള​ത്തു​ങ്ക​ൽ പ​റ​ഞ്ഞിരുന്നു.

Latest Video:

Full View


Tags:    
News Summary - Conflict during PC George's campaign in Parathode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.