തിരുവനന്തപുരം: കാസർകോട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപാതകത്തിൽ പ്ര തിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താൽ
സംസ്ഥാനത്ത് ജനജീവി തം ദുരിതത്തിലാക്കി. തിങ്കളാഴ്ച നേരം പുലർന്നപ്പോൾ മാത്രമാണ് ഭൂരിഭാഗം ജനങ്ങളും ഹ ർത്താൽ വാർത്തയറിഞ്ഞത്. രാവിലെ സജീവമായിരുന്ന നിരത്തുകൾ ഹർത്താലനുകൂലികൾ രംഗ ത്തിറങ്ങിയതോടെ നിശ്ചലമായി. അതോടെ ഒാഫീസിലേക്കിറങ്ങിയവരും വിദ്യാർഥികളും വ്യാപാ രികളും പെരുവഴിയിലായി.
പലയിടത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെ യ്തു. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും സ്വകാര്യബസുകൾ ഒാടിയില്ല. ചി ലയിടത്ത് സംഘർഷമുണ്ടായി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ഉച്ചക്ക് 12.25 ഓടെ പ്രകടനമായെത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാൻ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ടു പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. രണ്ട് മണിക്കൂറോളം എം.ജി റോഡിൽ ഗതാഗതം മുടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ട്വൻറിഫോർ കാമറമാൻ എസ്.ആർ. അരുൺ, മനോരമ ന്യൂസ് സീനിയർ കാമറമാൻ സതീഷ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട്ടും കാട്ടാക്കടയിലും ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞുതകർത്തു. പലസ്ഥലത്തും കടകൾ തുറന്നു. ആറ്റുകാൽ പൊങ്കലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഇടുക്കിയിൽ രണ്ടിടത്ത് സംഘർഷമുണ്ടായി. വണ്ടിപ്പെരിയാറിൽ െപാലീസും ഹർത്താൽ അനുകൂലികളുമായുണ്ടായ സംഘർഷത്തിൽ എസ്.െഎക്കും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ലാത്തിയടിയിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. കുമളിയിൽ ഹർത്താൽ അനുകൂലികളും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. ഇവിടെ ഒമ്പതുപേർക്കെതിരെ കേസെടുത്തു.
ആലപ്പുഴയിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ദേശീയപാത എരമല്ലൂർ ജങ്ഷൻ എന്നിവ ഉപരോധിച്ചതിനെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഹർത്താൽ പൂർണമായിരുന്നു. ദേശീയപാതയിൽ മുണ്ടക്കയം 35ാംമൈലിൽ വാഹനങ്ങൾ തടഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നാട്ടകത്ത് തുറന്ന റോയൽ ബജാജ് േഷാറൂമിെൻറ ചില്ല് ഹർത്താൽ അനുകൂലികൾ തകർത്തു.
തൃശൂർ ജില്ലയിൽ ഹർത്താൽ ഭാഗികമായിരുന്നു. ഉത്സവകാലം ആയതിനാൽ ഗുരുവായൂരിനെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. വേലൂരിൽ നാടക പ്രവർത്തകൻ ഇന്ദ്രൻ മച്ചാട് സഞ്ചരിച്ച ഓട്ടോറിക്ഷക്ക് നേരെ ആക്രമണമുണ്ടായി. വാടാനപ്പള്ളിയിലും ചാവക്കാട്ടും പെരിങ്ങോട്ടുകരയിലും വാഹനങ്ങൾ തടഞ്ഞു.
കൊല്ലം ശാസ്താംകോട്ട ഭരണിക്കാവിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനമേറ്റു. കെ.എസ്.ആർ.ടി.സി വേണാട് ബസ് തടഞ്ഞതിനെ തുടർന്നുള്ള തർക്കത്തിനിടയിൽ അടൂർ എ.ആർ ക്യാമ്പിലെ ഹവിൽദാർ കാവനാട് മനയിൽകുളങ്ങര ചെറുശേരിവീട്ടിൽ അഖിൽകുമാറിനാണ് (29) പരിക്കേറ്റത്.
പത്തനംതിട്ട റാന്നിയിലും വെച്ചൂച്ചിറയിലും ഹർത്താലനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.