തൊടുപുഴ: ഇടുക്കി മുന്‍ എം.എൽ.എയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗവുമായിരുന്ന പി.പി. സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മില്‍ ചേരുന്നതായി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷമായി കോണ്‍ഗ്രസ് തന്നെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ പലതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാന്‍ തയാറായില്ല. ഗ്രൂപ്പ് സമവാക്യങ്ങളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസില്‍ അസംതൃപ്തര്‍ ഏറെയുണ്ട്. താഴെത്തട്ടിൽനിന്ന് പ്രവര്‍ത്തിച്ചുവരുന്നവരെയല്ല, മറിച്ച് നേതാക്കളുടെ ഇഷ്ടമനുസരിച്ചാണ് ഭാരവാഹിത്വം നല്‍കുന്നത് -സുലൈമാന്‍ റാവുത്തര്‍ ആരോപിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് വേളയിലും തന്നെ ഏതെങ്കിലും നിയോജക മണ്ഡലത്തിൽ പ്രചാരണച്ചുമതല നൽകി വിദൂരസ്ഥലങ്ങളിലുൾപ്പെടെ പറഞ്ഞുവിടും. പിന്നീട് ഒരു പരിഗണനയും ലഭിക്കാറില്ല. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടായപ്പോഴും മതനിരപേക്ഷതക്ക് മങ്ങലേറ്റപ്പോഴും പ്രതിരോധമുയര്‍ത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.