തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കാറിടിച്ചു മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ കൊല ചെയ്യാന്‍ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കുകയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമാനത്താവളത്തില്‍ തടയുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെയും അവരുടെ സമരത്തെയും കോണ്‍ഗ്രസ് നെഞ്ചോടു ചേര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.