ബംഗളൂരു: പ്രതിപക്ഷത്തിെൻറയും സംസ്ഥാനത്തെ കർഷകരുടെയും പ്രതിഷേധം വകവെക്കാതെ യെദിയൂരപ്പ സർക്കാർ 2020ലെ ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബിൽ നിയമസഭയിൽ കീറിയെറിഞ്ഞു. 'കർഷക വിരുദ്ധ ബി.ജെ.പി സർക്കാർ രാജിവെക്കുക' എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധമുയർത്തിയതിന് പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കർഷകരും പുതിയ ഭൂപരിഷ്കരണ േഭദഗതി നിയമത്തെ അനുകൂലിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കർഷകരുടെ മരണമണിയായാണ് ബില്ലിനെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്. ഭൂപരിഷ്കരണ നിയമത്തിെൻറ അന്തസ്സത്തയെ ഇല്ലാതാക്കുന്നതാണ് ഭൂപരിഷ്കരണ ഭേദഗതി ബിൽ. തിരക്കിട്ട് ബിൽ അവതരിപ്പിക്കേണ്ട ആവശ്യമെന്തായിരുന്നെന്ന് ചോദിച്ച സിദ്ധരാമയ്യ, സാധാരണഗതയിൽ സമൂഹ നന്മക്കായാണ് ഒാർഡിനൻസ് കൊണ്ടുവരേണ്ടതെന്നും പൊതുജനങ്ങളുമായോ കർഷക സംഘടനകളുമായോ വിദഗ്ധരുമായോ ഒരു ചർച്ചയും നടത്താതെയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചതെന്നും ഒാർമിപ്പിച്ചു.
കർഷകെൻറ അവകാശം ഹനിക്കുന്നതാണ് പ്രസ്തുത ബില്ലെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ബിൽസംബന്ധിച്ച പൊതു ചർച്ചക്ക് ശേഷമായിരുന്നു നിയമസഭയിൽ വോട്ടിന് വെക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് മുൻകൈയെടുത്തത് 2014ലെ കോൺഗ്രസ് സർക്കാറാണെന്ന് റവന്യൂമന്ത്രി ആർ. അശോക പ്രതികരിച്ചു. ഭൂപരിഷ്കരണ നിയമ ഭേദഗതിക്കായി 2014 ജനുവരി മൂന്നിന് അന്നത്തെ റവന്യൂ മന്ത്രിയാണ് ഉപസമിതിയെ നിയമിച്ചത്. 1967ലെ ഭൂപരിഷ്കരണ നിയമം ഇപ്പോൾ കാര്യക്ഷമമല്ലെന്നായിരുന്നു സമിതി റിപ്പോർെട്ടന്നും മന്ത്രി ചൂണ്ടിക്കാട്ടി.
1967ലെ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയ ബി.െജ.പി സർക്കാറിെൻറ നടപടി കർഷക വിരുദ്ധമാണെന്നാരോപിച്ച് കർണാടക രാജ്യറൈത്ത സംഘ, െഎക്യ ഹോരാട്ട സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ ദിവസങ്ങളായി തലസ്ഥാനത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് നിയമസഭയിൽ ബിൽ പാസായത്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കർണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്്. നിരവധി കർഷക^ തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.