കൊട്ടാരക്കര: നഗരസഭ മണികണ്ഠൻ ആൽത്തറയിൽ ശ്രീമൂലം ഷഷ്ഠി പൂർത്തി സ്മാരകത്തിൽ മതിയായ സംരക്ഷണമില്ലാതെ സ്ഥാപിച്ച ഭരണഘടന ആമുഖത്തിന്റെ ശിലാഫലകം സംരക്ഷണമില്ലാതെ നശിക്കുന്നു. ഭരണഘടനയോടുള്ള കടുത്ത അവഹേളനമാണ് ഇതിലൂടെ നഗരസഭ ചെയ്യുന്നതെന്നാണ് ആക്ഷേപം. ഭരണഘടന ആമുഖത്തിന്റെ ശിലാഫലകം പക്ഷി കാഷ്ഠം കൊണ്ട് വികൃതമായ നിലയിലാണ്.
ഭരണഘടന സമ്പൂർണ സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കൊട്ടാരക്കര നഗരസഭ ഭരണഘടന ആമുഖ ശിലാഫലകം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.