നിര്‍മാണം പുരോഗമിക്കുന്ന ചെറുതോണി പാലം

ചെറുതോണി പാലം നിർമാണം അശാസ്ത്രീയമെന്ന്​; വ്യാപാരികൾ സമരത്തിന്

ചെ​റു​തോ​ണി: ടൗ​ണി​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ച്ച പാ​ല​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. നി​ല​വി​ലെ പാ​ല​ത്തി​ല്‍നി​ന്ന് 18 അ​ടി ഉ​യ​ര​ത്തി​ൽ പു​തി​യ പാ​ലം നി​ര്‍മി​ക്കു​മ്പോ​ൾ ടൗ​ൺ അ​ട​ഞ്ഞു​പോ​കു​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 2018ലെ ​പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്​ ടൗ​ണി​ലെ പാ​ല​വും ചെ​റു​തോ​ണി ആ​ലി​ന്‍ചു​വ​ട് റോ​ഡും ത​ക​ർ​ന്ന​ത്.

റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന് 30 കോ​ടി​യും പാ​ലം നി​ര്‍മാ​ണ​ത്തി​ന് 25 കോ​ടി​യും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കാ​ണ് നി​ര്‍മാ​ണ ചു​മ​ത​ല. റോ​ഡ്​ പൂ​ര്‍ത്തി​യാ​യി. പാ​ലം നി​ര്‍മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ടൗ​ണി​ലെ പ​ഴ​യ പാ​ലം നി​ല​നി​ര്‍ത്തി അ​തി​ന്​ സ​മീ​പം പു​തി​യ പ്ലാ​ന്‍ പ്ര​കാ​രം 13 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പാ​ലം നി​ര്‍മി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും ഒ​രു മീ​റ്റ​ര്‍വീ​തം ന​ട​പ്പാ​ത​യു​മു​ണ്ട്. 15 അ​ടി​യി​ല്‍ ടൗ​ണി​ല്‍ പാ​ലം നി​ര്‍മി​ക്കു​ന്ന​തോ​ടെ ടൗ​ണ്‍ അ​ട​ഞ്ഞു​പോ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പാ​ല​ത്തി​ന്‍റെ മു​ക​ള്‍ ഭാ​ഗം കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ സ​ര്‍വേ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി നി​ര്‍മാ​ണ​മാ​രം​ഭി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ അ​നു​വാ​ദം ന​ല്‍കി.

ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍ത്തി​യാ​യി. തു​ട​ക്ക​ത്തി​ലെ പ്ലാ​നി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​പ്പോ​ള്‍ നി​ര്‍മാ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ട്രാ​ഫി​ക് ജ​ങ്​​ഷ​നി​ല്‍ പാ​ലം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, പ്ലാ​ന്‍ മാ​റ്റി​യ​തോ​ടെ അ​ടി​മാ​ലി റോ​ഡി​ല്‍ ക​യ​റ്റ​മാ​രം​ഭി​ക്കു​ന്ന ഭാ​ഗം​വ​രെ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പാ​ല​ത്തി​നാ​വ​ശ്യ​മാ​യി​വ​രു​ന്ന ഉ​യ​രം ഭി​ത്തി​കെ​ട്ടി മ​ണ്ണി​ട്ട് ഉ​യ​ര്‍ത്താ​നാ​ണ് പ​ദ്ധ​തി. ഇ​തോ​ടെ ടൗ​ണ്‍ ര​ണ്ടാ​യി മു​റി​യു​ക​യും പ​ല ക​ട​ക​ളും മ​റ​ഞ്ഞു​പോ​വു​ക​യും ചെ​യ്യു​​മെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി. ചി​ല ക​ട​ക​ൾ പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​യും വ​രും.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ക​ത്തു ന​ല്‍കി​യി​ട്ടു​ണ്ട്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ് 18 കോ​ടി​യു​ടെ നി​ര്‍മാ​ണ​ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭി​ത്തി​കെ​ട്ടി പാ​ലം നി​ര്‍മി​ച്ചാ​ല്‍ പ​ഴ​യ​പാ​ലം അ​ട​ഞ്ഞു​പോ​കാ​നും ഗാ​ന്ധി​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ വ​ഴി ന​ഷ്ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യി​ല്‍ ക​ല​ക്ട​റു​ടെ​യും ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ര്‍ഗീ​സ് എ​ന്നി​വ​ർ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ലാ​നി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.

വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ പാ​ലം പ​ണി തു​ട​ർ​ന്നാ​ൽ സ​ര്‍വ​ക​ക്ഷി​യോ​ഗം ചേ​ര്‍ന്ന് സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കാ​നാ​ണ്​ വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം.

Tags:    
News Summary - Construction of Cheruthoni bridge unscientific; Traders strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.