കൊച്ചി: ദിനേനയുള്ള കോവിഡ് പരിശോധനകളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകൾ സമ്പർക്ക വ്യാപനത്തിെൻറ തോത് കുത്തനെ ഉയരാൻ കാരണമാകുന്നു. പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പരിശോധന കുറയുന്നതിനാൽ ആ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഉണ്ടാകുന്നത്.
എന്നാൽ ഇത് സമൂഹത്തിൽ രോഗവ്യാപനം കൂട്ടുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന സൂചന. രോഗം കുടുതലും സമ്പർക്ക വ്യാപനം മൂലമാകുന്നതും ഇതിനാലാണെന്നും പറയുന്നു. ടെസ്റ്റ് കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ ഡോക്ടർമാരിലടക്കം വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
അതിനാൽ കൃത്യമായ പരിശോധന ഒാരോദിവസവും നടക്കണമെന്നും ഇതിെൻറ എണ്ണം കൂട്ടുകയല്ലാതെ കുറക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ 26ന് 58,799 പരിശോധന നടന്നപ്പോൾ 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 ാം തീയതി ആയേപ്പാഴേക്കും പരിശോധന ഒറ്റയടിക്ക് 36,027 ലേക്ക് താണു.
അപ്പോൾ രോഗ ബാധിതരുടെ എണ്ണത്തിലും കുറവ് പ്രകടമായി. അന്ന് 4538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം 52,755 പരിശോധന നടത്തിയപ്പോൾ കോവിഡ് ബാധിതരുടെ എണ്ണവും ഉയർന്നു. 7354 പേർക്കാണ് 29ന് രോഗം സ്ഥിരീകരിച്ചത്. പരിശോധന കൂട്ടുകയും കുറക്കുകയും ചെയ്യുന്ന രീതി തികച്ചും അശാസ്ത്രീയമാണെന്ന് ആരോപണമുണ്ട്. സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന ഇൗ സാഹചര്യത്തിൽ പരിശോധന ഒരു ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് െഎ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുക മാത്രമാണ് സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാനുള്ള ഏകമാർഗമെന്നും ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റുകള്‍ കുറവായ ഈ ഘട്ടത്തില്‍ പോലും രോഗാതുരതയില്‍ കേരളം രാജ്യ ശരാശരിയെക്കാള്‍ മുന്നിലാണ്. ദേശീയതലത്തില്‍ നടത്തിയ പഠനങ്ങളിലും കേരളം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് കാണുന്നതെന്നും െഎ.എം.എ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.