കോട്ടയത്ത് സീറ്റ് വിഭജനത്തിൽ തർക്കം, ജോസ് പക്ഷത്തിന് പ്രതിഷേധം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഇടത് മുന്നണി സീറ്റ് വിഭജനം പ്രതിസന്ധിയില്‍. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ പ്രതിഷേധത്തിലാണ് പാർട്ടി. 12 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും 9 സീറ്റുകള്‍ നല്‍കാമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് വേണമെന്നും കോട്ടയം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണെന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും സീറ്റുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ തവണ സി.പി.എം 13 സീറ്റുകളിലും സി.പി.ഐ അഞ്ച് സീറ്റികളിലുമാണ് മത്സരിച്ചിരുന്നത്. സി.പി.ഐയുടെ രണ്ട് സീറ്റുകള്‍ ജോസ് പക്ഷത്തിന് കൈമാറണമെന്ന് സി.പി.എം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് സി.പി.ഐ അറിയിച്ചത്.

സീറ്റ് വിഭജനത്തില്‍ പ്രതിസന്ധി പുകയുന്ന സാഹചര്യത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസ് വിഭാഗം. 

Tags:    
News Summary - Controversy over seat distribution in Kottayam, protest in Jose faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.