രമേശൻ പാലേരി

സഹ. സംഘങ്ങൾക്ക്​ അവാർഡ്​ പ്രഖ്യാപിച്ചു; രമേശൻ പാലേരി മികച്ച സഹകാരി

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ൽ​കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. സ​ഹ​ക​ര​ണ സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യാ​ണ്​ ജേ​താ​ക്ക​​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും വ്യ​ക്തി​ഗ​ത അ​വാ​ർ​ഡ്​ ​​ജേ​താ​ക്ക​ൾ​ക്കും ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​മ്മാ​നി​ക്കും.

മി​ക​ച്ച സ​ഹ​കാ​രി​ക്കു​ള്ള റോ​ബ​ർ​ട്ട് ഓ​വ​ൻ പു​ര​സ്‌​കാ​ര​ത്തി​ന്​ (വ്യ​ക്തി​ഗ​തം) ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ് ര​മേ​ശ​ൻ പാ​ലേ​രി, സ​ഹ​ക​ര​ണ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ത്തി​ന്​ കൊ​ല്ലം ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി (എ​ൻ.​എ​സ് ആ​ശു​പ​ത്രി), കോ​പ് ഡേ ​പു​ര​സ്‌​കാ​ര​ത്തി​ന്​ ക​ണ്ണൂ​രി​ലെ അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ർ​മേ​ഴ്‌​സ് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, സ​ഹ​ക​ര​ണ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡി​ന്​ മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​​ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ പു​ര​സ്കാ​രം.

മി​ക​ച്ച സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​: (യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്ന​വ​ർ)
• പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ: ക​ണ്ണൂ​ർ ക​രി​വെ​ള്ളൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്, ര​ണ്ടാം സ്ഥാ​നം ര​ണ്ടു​പേ​ർ​ക്ക്​ a) കൊ​ല്ലം ക​ട​യ്ക്ക​ൽ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്, b) ക​ണ്ണൂ​ർ ക​തി​രൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ണ്ണൂ​ർ ചെ​റു​താ​ഴം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്.
•അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക്: കോ​ട്ട​യം സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക്, പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക്, പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേ​രി സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക്.
•പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്: എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്, പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്, ഇ​ടു​ക്കി പീ​രു​മേ​ട് താ​ലൂ​ക്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്ക്.
•എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം: മ​ല​പ്പു​റം എ​യ്ഡ​ഡ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘം, എ​റ​ണാ​കു​ളം ഡി​സി​ട്രി​ക്ട് പൊ​ലീ​സ് ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘം, കോ​ട്ട​യം ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം.
•വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ: ക​ണ്ണൂ​ർ വെ​ല്ലോ​റ വ​നി​താ സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം, കാ​സ​ർ​കോ​ട്​ ഉ​ദു​മ വ​നി​ത സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം, മൂ​ന്നാം സ്ഥാ​നം ര​ണ്ടു​പേ​ർ​ക്ക്​ a) ക​ണ്ണൂ​ർ ചെ​യാ​ട് വ​നി​ത സ​ഹ​ക​ര​ണ സം​ഘം, b) കോ​ഴി​ക്കോ​ട്​ അ​ഴി​യൂ​ർ വ​നി​ത സ​ഹ​ക​ര​ണ സം​ഘം.
•പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം വ​ള്ളി​ച്ചി​റ പ​ട്ടി​ക​ജാ​തി സ​ർ​വി​സ്​ സ​ഹ​ക​ര​ണ സം​ഘം, മ​ല​പ്പു​റം കു​ഴി​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി സ​ർ​വി​സ്​ സ​ഹ​ക​ര​ണ സം​ഘം, മൂ​ന്നാം സ്ഥാ​നം ര​ണ്ടു​പേ​ർ​ക്ക്​ a) എ​റ​ണാ​കു​ളം എ​ള​ങ്കു​ന്ന​പ്പു​ഴ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സ​ർ​വി​സ്​ സ​ഹ​ക​ര​ണ സം​ഘം b) തി​രു​വ​ന​ന്ത​പു​രം ക​ല​യ​പു​രം പ​ട്ടി​ക​വ​ർ​ഗ സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം.
•ആ​ശു​പ​ത്രി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ: കൊ​ല്ലം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘം, ക​ണ്ണൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കാ​സ​ർ​കോ​ട്​ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘം.
•പ​ല​വ​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ: മ​ല​പ്പു​റം കാ​ളി​കാ​വ് റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം, ര​ണ്ടാം സ്ഥാ​നം മൂ​ന്നു​പേ​ർ​ക്ക്​ a)വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം, b)എ​റ​ണാ​കു​ളം ക​ർ​ത്ത​ടം റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം, c) മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ട് റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം, എ​റ​ണാ​കു​ളം കൊ​ച്ചി​ൻ നേ​വ​ൽ ബേ​സ് ക​ൺ​സ്യൂ​മ​ർ സ​ഹ​ക​ര​ണ സം​ഘം.
•വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് കോ​ഓ​പ​റേ​റ്റി​വ് എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി, ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ര​ണ്ടു​പേ​ർ​ക്ക്​ a)ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് എ​ജു​ക്കേ​ഷ​ന​ൽ സ​ഹ​ക​ര​ണ സം​ഘം, b) മ​ല​പ്പു​റം തി​രൂ​ർ താ​ലൂ​ക്ക് കോ​ഓ​പ​റേ​റ്റി​വ് എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി.
•മാ​ർ​ക്ക​റ്റി​ങ്​ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ: കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ഡി​സ്ട്രി​ക്റ്റ് കോ​ഓ​പ​റേ​റ്റി​വ് സ​പ്ലൈ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സൊ​സൈ​റ്റി, കൊ​ല്ലം ജി​ല്ല ലൈ​വ്‌ സ്റ്റോ​ക്ക് ആ​ൻ​ഡ്​ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് പ്രോ​സ​സി​ങ്​ & മാ​ർ​ക്ക​റ്റി​ങ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി, മൂ​ന്നാം സ്ഥാ​നം ര​ണ്ടു​പേ​ർ​ക്ക്​ a) ക​ണ്ണൂ​ർ റീ​ജ​ന​ൽ ഫ്രൂ​ട്ട്‌​സ് ആ​ൻ​ഡ്​ വെ​ജി​റ്റ​ബി​ൾ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കോ​ഓ​പ​റേ​റ്റി​വ്​ മാ​ർ​ക്ക​റ്റി​ങ്​ സൊ​സൈ​റ്റി, b) കോ​ട്ട​യം പാ​ലാ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ങ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി.
Tags:    
News Summary - Cooperative Awards were announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.