ചൈനയിൽ നിന്നെത്തിയവർ പൊതുചടങ്ങിൽ പ​ങ്കെടുക്കരുത്​; സ്വമേധയാ ചികിത്സ തേടണം- ആരോഗ്യമന്ത്രി

തൃശൂർ: കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത്​ എല്ലാ മുൻകരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി കെ​.കെ ശൈലജ. വൈറസ്​ ബാധിത മേഖലകളിൽ നിന്നെത്തിയവർ പൊതുചടങ്ങുകളിൽ പ​ങ്കെടുക്കുന്നത്​ ഒഴിവാക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെക്കുന്നത്​ നല്ലതാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈറസ്​ ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ചൈനയിൽ നിന്നെത്തിയ ചിലർ വിഷയത്തി​​െൻറ ഗൗരവം മനസിലാക്കാതെ വിവരങ്ങൾ ആരോഗ്യവകുപ്പിന്​ കൈമാറാൻ തായാറായിട്ടില്ല. ഇത്തരക്കാർ എത്രയും പെട്ടന്ന്​ സ്വമേധയാ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പ്​ നൽകുന്ന നിർദേശങ്ങൾ പലിക്കണം.
പ്രോ​ട്ടോകോൾ പ്രകാരം 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരണം. ചൈനയിൽ നിന്നും വന്നിട്ടുള്ളവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽ നിരീക്ഷണത്തിൽ തുടരണം. ഇങ്ങനെ കഴിയുന്നതിന്​ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടെങ്കിൽ അത്​ പരിഹരിക്കാൻ ആരോഗ്യപ്രവർത്തകർ എല്ലായിടത്തും സേവനത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈറസ്​ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. മിക്ക സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ടെന്നും മ​ന്ത്രി അറിയിച്ചു.

ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റിയിട്ടുണ്ട്​. വിദ്യാർഥിയുടെ ആരോഗ്യനില അപകടകരമല്ല. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Corona virus - Kerala Health Minister KK Shylaja- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.