സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി. സ്വപ്നാ സുരേഷ് നൽകിയ ഹരജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇളവ് നൽകിയത്. 

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ആവശ്യം അംഗീകരിച്ച കോടതി കേരളം വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടു.

എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. 

നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ.

പാസ്‌പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.

Tags:    
News Summary - Court grants bail to Swapna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.