കോഴിക്കോട്: നഗരത്തിൽ ഓവുചാലിെൻറ പൊട്ടിയ സ്ലാബിനടിയിൽ കാൽ കുടുങ്ങി ഗുരുതര പരിക്കേറ്റ സംഭവത്തിൽ ബൈക്ക് യാത്രക്കാരന് സർക്കാർ 9.42 ലക്ഷത്തിലേറെ രൂപ നഷ്ടം നൽകാൻ വിധി. കോഴിക്കോട് ബാങ്ക് റോഡിൽ വ്യാപാരഭവന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ വെള്ളയിൽ ചെട്ടിമിന്റകം മുജീബുറഹ്മാന്‍ 9,42546 രൂപ നഷ്ടവും 2019 ജൂലൈ മൂന്നു മുതൽ അതിെൻറ എട്ടു ശതമാനം പലിശയും നൽകണമെന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതി വിധി.
ജില്ല കലക്ടർ, സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. എ.ബി. രാജീവ് മുഖേന നൽകിയ ഹരജിയിലാണ് ഉത്തരവ്. 2017 സെപ്റ്റംബർ 14ന് രാത്രി എട്ടിന് കാറിന് സൈഡ് കൊടുക്കവെ ബാലൻസ് ചെയ്യാൻ ഇടതു കാൽ കുത്തിയപ്പോൾ പൊളിഞ്ഞ സ്ലാബിനുള്ളിൽ കുടുങ്ങുകയായിരുന്നു.
രണ്ട് എല്ലുകൾ പൊട്ടി കാലിന് ബലക്ഷയം വന്ന് ദീർഘകാലം കിടപ്പിലായി. ഇതോടെ, ബിസിനസ് നടത്താൻ കഴിയാതായി. എതിർകക്ഷികൾ അവരുടെ നിയമപരമായ ബാധ്യത നടപ്പാക്കാത്തതിനാൽ പറ്റിയ അപകടത്തിന് 42,41,000 രൂപയെങ്കിലും നഷ്ടമുണ്ടായെന്നും 15 ലക്ഷം നഷ്ടം നൽകണമെന്നുമായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.