കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് തീരുമാനം. സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹീം കുഞ്ഞിനെ വിജിലൻസിന് ചോദ്യം ചെയ്യാനും കോടതി അനുമതി നൽകി. നേരത്തെ വിജിലൻസിെൻറ കസ്റ്റഡി അപേക്ഷയും കോടതി തള്ളിയിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്. തിങ്കളാഴ്ച വിജിലൻസിന് ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് ഇപ്പോൾ കോടതി അനുമതി നൽകിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിൽ തുടരാമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്.
അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര അർബുദം ബാധിച്ച ഇബ്രാഹീംകുഞ്ഞ് ഡോ. വി.പി. ഗംഗാധരെൻറ ചികിത്സയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏപ്രിൽ നാലുമുതൽ ഈ മാസം 14 വരെ 33 തവണ ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചു. കീമോതെറപ്പി ചെയ്യുന്നുണ്ട്. രോഗം മൂലം പ്ലാസ്മ സെൽ വർധിക്കുന്നതിലൂടെ അസ്ഥികൾക്ക് ബലം കുറഞ്ഞ് ഒടിയും. കഴുത്തിലെ അസ്ഥിക്ക് ഇപ്പോൾതന്നെ ഒടിവുണ്ട്. കൈക്ക് ശേഷിക്കുറവുണ്ട്.
പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളതിനാൽ ഡോക്ടർമാരുടെ സേവനം എപ്പോഴും ആവശ്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും വേറെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അണുബാധക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കഴിഞ്ഞ 18നാണ് ആശുപത്രിയിൽ വെച്ച് വിജിലൻസ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹീംകുഞ്ഞ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.