തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് 17 പേർക്കും കണ്ണൂരിൽ 11 പേ ർക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ വിദേശത ്തുനിന്നെത്തിയവരും 15പേർ സമ്പർക്കം മൂലവും രോഗം ബാധിച്ചവരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം കേരളത്തെ അപകീർത്തിപ്പെടുത്താനുള്ളതാണ്. ഇതിനുപിന്നിൽ ഒന്നോ ഒന്നിലധികമോ ശക്തികളുണ്ട്.
സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 5128 ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. അതിഥി െതാഴിലാളികൾക്കിടയിൽ പട്ടിണിയില്ല. അവരുടെ രീതിയിലുള്ള ഭക്ഷണം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇപ്പോഴുള്ള ഇടങ്ങളിൽ തന്നെ തൊഴിലാളികൾ തുടരണം. ഇവർക്കുള്ള ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണ്.
വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മലപ്പുറം ജില്ലയിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിൽ സന്ദേശങ്ങളെത്തിക്കും. കരാർ ജീവനക്കാർ, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കടുത്ത സാഹചര്യത്തിൽ ജോലിചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.