കോട്ടയത്ത്​ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

പാല: കോട്ടയത്ത്​ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. എരുമേലി പുത്തൻവീട്, അബ്ദുൾ ഖാദർ (80) ആണ് മരിച്ചത്.10 വർഷമായി ഹൃദ് രോഗബാധിതനായിരുന്നു.

കഴിഞ്ഞയാഴ്​ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചുവെങ്കിലും, രാത്രി 11.30 ന് മരിച്ചു.

സംസ്കാരം. എരുമേലി ടൗൺ ജുമാ മസ്ജിത്തിൽ നടക്കും. ഭാര്യ:ഐഷാബീവി മക്കൾ:നിസാർ, കബീർ, അഷറഫ്, അൽസൽ നാ, നജീബ്, അൻസാരി, ഷാനവാസ് (ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി, എരുമേലി). മരുമക്കൾ: ജാസ്മി, സജീന, ഭൗസിയ, സുബൈർ, അൽ സൽ നാ, ഷെസ് നാ, അജീന (കെ.എസ്.എഫ്​.സി, എരുമേലി )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.