തിരുവന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 1182 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 92,731 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. 36,599 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,482പേർ വീട്ടിൽ ക്വാറൈൻറനിലും 23,809പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയിമെൻറ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ മൈലം (4), കൊല്ലം ജില്ലയിലെ ഇളമാട് (6, 8). എന്നിവയടക്കം പുതിയ 6 ഹോട്ട് സ്പോട്ടുകൾ കൂടി ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.