കോവിഡ്: മലപ്പുറം സ്വദേശിനി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത്​ ഒരു കോവിഡ് മരണം കൂടി. മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിനയാണ് (95) കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ തുടങ്ങിയ അസുഖങ്ങൾ അലട്ടിയിരുന്നു. ആൻറിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 27നാണ് ആമിനയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.

ക്രിട്ടിക്കല്‍ കെയര്‍ ടീമി​െൻറ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐ.സി.യുവിലേക്ക് മാറ്റുകയും പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിക്കുകയുമായിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡി​െൻറ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവയും നല്‍കിയിരുന്നു.

തിങ്കളാഴ്​ചയോടെ ആരോഗ്യനില വഷളായി. എ.സി.എല്‍.എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും തിങ്കളാഴ്​ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Tags:    
News Summary - covid: malappuram native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.