തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തടസ്സമില്ലെന്ന് ആരോഗ്യ വകുപ്പ് തെരഞ്ഞെടുപ്പ് കമീഷണറെ അറിയിച്ചു. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് നടപടിക്രമവുമായി മുന്നോട്ട് പോകാൻ കമീഷൻ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കും മുമ്പ് എല്ലാവശവും പരിശോധിക്കുകയും എല്ലാ വിഭാഗവുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി ആലോചിച്ചേ തീയതി തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് വിദഗ്ധരുമായി കമീഷൻ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
പ്രചാരണം, വോട്ടിങ് തുടങ്ങിയവയിൽ സ്വീകരിക്കേണ്ട മാർഗനിർദേശം ആരോഗ്യവകുപ്പ് തയാറാക്കി കമീഷന് കൈമാറും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധ പ്രവർത്തനം ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തുമെന്നും കമീഷണർ പറഞ്ഞു. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാനുള്ള പ്രവർത്തനവും സ്വീകരിക്കും. ഉദ്യോഗസ്ഥ പരിശീലനം ഇൗമാസം തന്നെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.