തൃശൂർ: സബ്സിഡി സാധനങ്ങൾ പോലും ഇല്ലാതെ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഔട്ട്ലെറ്റുകൾ കാലി. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ പണിയില്ലാതെ ജനം വലയുേമ്പാഴാണിത്.
13 സബ്സിഡി സാധനങ്ങളിൽ അധികവുമില്ല. നേരത്തെ വലിയ തോതിൽ വാങ്ങിയ പഞ്ചസാര മാത്രമാണ് മാവേലി സ്റ്റോറുകളിലും മറ്റ് ഔട്ട്ലെറ്റുകളിലുമുള്ളത്. മാർച്ച് ആദ്യം എത്തിയ അരി ഇനങ്ങൾ ദിവസങ്ങൾക്കകം തീർന്നു. മറ്റുള്ളവ അധികവും വിതരണത്തിന് എത്തിയിട്ടില്ല.
മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവ എത്തിയിട്ട് മാസങ്ങളായി. അൽപ്പമെങ്കിലും ഉള്ളത് പയർ, പരിപ്പ് തുടങ്ങിയ ധാന്യങ്ങളാണ്. കുത്തക കമ്പനികളുടെ സാധനങ്ങളാണ് ഔട്ട്ലെറ്റുകളിൽ കൂടുതൽ ഉള്ളത്.വിതരണക്കാർക്ക് പണം നൽകാത്തതാണ് സാധനങ്ങൾ ഇല്ലാത്തതിന് കാരണം.
2,000 കോടിയാണ് നൽകാനുള്ളത്. ലഭിക്കാനുള്ള തുകയിൽ ഒരു വിഹിതം കിട്ടിയാലേ വിതരണത്തിനുള്ളൂ എന്ന നിലപാടിലാണ് വിതരണക്കാർ. സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാറിന് പണം നൽകാനുമാവുന്നില്ല. ഭക്ഷ്യ ഭദ്രത നിയമത്തിെൻറ ഭാഗമായി കേന്ദ്ര വിഹിത കുടിശ്ശിക ലഭിച്ചാൽ എന്തെങ്കിലും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പുതിയ എം.ഡി ചുമതല ഏൽക്കുന്നതോടെ കാര്യങ്ങൾ മാറുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.