കൊച്ചി: കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിങ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ജനറല്‍ വാര്‍ഡിന് പ്രതിദിനം 2645 രൂപയേ ഒരു രോഗിക്ക് ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അത് 2910 രൂപ വരെ പരമാവധി പോകാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി രൂപീകരിക്കും. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും അധിക തുക ഈടാക്കരുത്.
സര്‍ക്കാരിന്‍റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല കാര്യങ്ങളും പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണെന്നും പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.