മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടി മാത്രമാണ് കോവിഡ് വാക്സിൻ അവശേഷിക്കുന്നതെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന അറിയിച്ചു. നിലവിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് എവിടെയും കേന്ദ്രങ്ങൾ അടച്ചിട്ടില്ല. 58,000ത്തോളം ഡോസ് വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്.
ജില്ലയിൽ 117 സർക്കാർ ആശുപത്രികളിലും 48 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിൽ നൽകുന്നത്. എല്ലാ പഞ്ചായത്തുകളിലും വാക്സിൻ ലഭ്യമാണെങ്കിലും പരമാവധി 700 ഡോസ് മാത്രമാണ് ഒരു കേന്ദ്രത്തിലുള്ളത്. മെഗാ ക്യാമ്പുകൾ നടത്താൻ ആവശ്യമായ വാക്സിൻ നിലവിൽ ലഭ്യമല്ല. പുതുതായി അനുവദിച്ചില്ലെങ്കിൽ ജില്ലയിലും കേന്ദ്രങ്ങൾ അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.