തിരൂർ: തീരാത്ത പ്രവാഹമായി മതമൈത്രിയുടെ മലപ്പുറം ഗാഥ തുടരുന്നു. തിരൂർ ബി.പി അങ്ങാടി പാറശ്ശേരിയിൽ ലോക്ഡൗൺമൂലം നാട്ടിൽ പോകാൻ കഴിയാതിരുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഹിന്ദു വധൂവരന്മാരുടെ വിവാഹത്തിന് നേതൃത്വം നൽകി പാറശ്ശേരി സ്വദേശിയും വ്യവസായ സംരംഭകനുമായ നാലകത്ത് വീട്ടിൽ അബ്ദുറഷീദാണ് (53) മാതൃക തീർക്കുന്നത്.
വാരാണസി സ്വദേശികളായ രബീന്ദ്ര സിങ്ങും അഞ്ജലി സിങ്ങുമാണ് ഞായറാഴ്ച രാവിലെ 8.30ന് പാറശ്ശേരി ചെറിയരി കാവ് ക്ഷേത്രത്തിൽ വിവാഹിതരാകുന്നത്. അഞ്ജലിയുടെ പിതാവ് സഞ്ജയ് സിങ് ഒമ്പതു വർഷമായി പാറശ്ശേരിയിൽ കണ്ടെയ്നർ ഫാക്ടറി നടത്തുന്ന റഷീദിെൻറ സ്ഥാപനത്തിലെ ജോലിക്കാരനാണ്.
വിവാഹം നാട്ടിൽ നടത്താൻ രബീന്ദ്ര സിങ്ങിെൻറയും അഞ്ജലി സിങ്ങിെൻറയും കുടുംബം മാസങ്ങൾക്കുമുമ്പ് തീരുമാനിച്ചിരുന്നു. മുന്നോടിയായുള്ള ചടങ്ങുകൾക്കായി മുംബൈയിൽ ജോലിചെയ്യുന്ന രബീന്ദ്ര സിങ്ങ് രണ്ടു മാസം മുമ്പ് പാറശ്ശേരിയിലെത്തി.
എന്നാൽ, പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൗൺമൂലം രബീന്ദ്ര സിങ്ങും സഞ്ജയ് സിങ്ങിെൻറ കുടുംബവും നാട്ടിൽ പോകാനാവാതെ കുടുങ്ങി. ഇതോടെ രബീന്ദ്ര സിങ്ങിനുള്ള താമസസ്ഥലവും റഷീദ് ഒരുക്കി. വിവാഹത്തിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിനൽകുന്നതും റഷീദാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.