വണ്ടൂർ (മലപ്പുറം): അർധരാത്രി പശുക്കളെ മോഷ്ടിച്ചുകടത്താൻ നടത്തിയ ശ്രമം പശുവിെൻറ കരച്ചിൽ കാരണം പൊളിഞ്ഞു. വാണ ിയമ്പലം അങ്കപ്പൊയിലിലെ തേനാരി റുഖിയയുടെ കറവപ്പശുക്കളെയാണ് മോഷ്ടാക്കൾ അർധരാത്രി ആലയിൽനിന്ന് കടത്തികൊണ്ടു പോവാൻ ശ്രമിച്ചത്. ഞായറാഴ്ച പുലർച്ച 3.30ന് ആലയിലെ മൂന്ന് കറവപ്പശുക്കളിൽനിന്ന് ഒന്നിനെ അഴിച്ചെടുത്ത് റോഡിലേക്കിറക്കി കെട്ടി രണ്ടാമത്തേതിനെ അഴിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ അഴിച്ചെടുത്ത പശു നിർത്താതെ കരഞ്ഞതാണ് മോഷ്ടാക്കൾക്ക് വിനയായത്. ഉടമ റുഖിയ ഉറക്കമുണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
കറവപശുക്കളെ വളർത്തിയാണ് കുടുംബത്തിെൻറ ഉപജീവനം. ദിവസങ്ങൾക്ക് മുമ്പ് പശുവിനെ വിൽക്കാനുണ്ടോ എന്നന്വേഷിച്ച് ചിലർ വന്നതായി പറയുന്നു. സംഭവത്തിനു പിന്നിൽ മാംസക്കച്ചവടക്കാർക്ക് കന്നുകാലികളെ എത്തിക്കുന്നവരാണോ എന്നാണ് സംശയം. പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.