തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.െഎ, അതൊന്നും കാര്യമാക്കാതെ മന്ത്രിയും. ഭൂമി ൈകയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ ദേശീയ നേതൃത്വം തന്നെ രംഗത്തെത്തിയതോടെ സംസ്ഥാന നേതൃത്വവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന നിലപാടാണ് സി.പി.െഎ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കൈക്കൊണ്ടത്. തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും അതിനാൽ നടപടിയെടുക്കാൻ റവന്യൂ മന്ത്രി ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാറിൽ അഴിമതിക്ക് ഇടമില്ലെന്നുമായിരുന്നു സുധാകർ റെഡ്ഡിയുടെ പ്രതികരണം. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രത യാത്രക്കിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വേദിയിലിരിക്കെ തോമസ് ചാണ്ടി നടത്തിയ പരാമര്‍ശങ്ങളും വെല്ലുവിളികളും വിവാദമായിരുന്നു.
അതിനെ തുടർന്ന് തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന നേതൃത്വവും തുറന്ന പോരിലേക്ക് കടന്ന സാഹചര്യത്തിലാണ് സി.പി.ഐ ജനറല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, സുധാകർ റെഡ്ഡിയുടെ ആരോപണങ്ങളെ പരിഹസിക്കുന്ന നിലയിലുള്ള പ്രതികരണമാണ് ചാണ്ടിയിൽനിന്നുണ്ടായത്. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. അഴിമതി നടത്തിയത് സുധാകർ െറഡ്ഡിയാകാമെന്നുള്ള പ്രതികരണമാണ് ചാണ്ടിയിൽനിന്നുണ്ടായത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 10 കോടി താന്‍ പാവങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഈ രാജ്യത്ത് തന്നെയാരും അഴിമതിക്കാരനാണെന്ന് വിളിക്കില്ലെന്നുമുള്ള മറുപടിയാണ് അദ്ദേഹത്തിേൻറത്. ഭൂമി ഇനിയും നികത്തുമെന്ന വെല്ലുവിളിയും സർക്കാറിനെയും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനെ തുടർന്നാണ് സി.പി.െഎ തങ്ങളുടെ അസംതൃപ്തി പ്രകടിപ്പിച്ചത്. ചാണ്ടി വെല്ലുവിളി നടത്തുേമ്പാൾ വേദിയിലുണ്ടായിരുന്ന കാനം രാജേന്ദ്രൻ ഒരു ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്. തോമസ് ചാണ്ടിയുടെ പ്രസംഗം അറിവ് കുറവ് കൊണ്ടാവാമെന്നായിരുന്നു കാനത്തിെൻറ പ്രതികരണം. സുധാകര്‍ റെഡ്ഡി പറഞ്ഞതാണ് സി.പി.ഐയുടെ നിലപാടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. നിയമം ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ നിന്നൊക്കെ തോമസ് ചാണ്ടി വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സി.പി.െഎക്കെന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കി സി.പി.െഎ നേതൃത്വം
ന്യൂഡൽഹി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മർദത്തിലാക്കി സി.പി.െഎ കേന്ദ്ര നേതൃത്വം. തോമസ് ചാണ്ടി അധികാര ദുർവിനിയോഗവും സർക്കാർ ഭൂമി ദുരുപയോഗവും നടത്തിയതായി കലക്ടർ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കെ, ഉചിതമായ നടപടി മുഖ്യമന്ത്രി ഉടൻ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. എൽ.ഡി.എഫിൽ അഴിമതിക്ക് സ്ഥാനമില്ല. നടപടിക്ക് റവന്യൂമന്ത്രി ശിപാർശ നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഭരണനേതൃത്വം കണക്കിലെടുക്കുമെന്ന് കരുതുന്നതായി സുധാകർ റെഡ്ഡി പറഞ്ഞു. തോമസ് ചാണ്ടിയുമായി സി.പി.െഎ സംസ്ഥാന നേതൃത്വം തുറന്ന പോരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കുന്നവിധം സി.പി.െഎ ദേശീയ നേതൃത്വവും രംഗത്തെത്തിയത്.
മന്ത്രിയുടെ വസതിക്ക് മുന്നിൽ കരിെങ്കാടി നാട്ടി
തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി തോമസ് ചാണ്ടിയുടെ ഒൗദ്യോഗിക വസതിക്ക് മുന്നിൽ കരിെങ്കാടി നാട്ടി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.മന്ത്രി ചാണ്ടിയെ തടയാൻ രണ്ടുദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുകയാണെങ്കിലും നടന്നില്ല. വ്യാഴാഴ്ച സെക്രേട്ടറിയറ്റിന് മുന്നിലും പ്രവർത്തകർ കാത്തുനിന്നുവെങ്കിലും പിൻഭാഗത്തുകൂടി മന്ത്രി രക്ഷപ്പെട്ടു. മൂന്നുമണിയോടെ ഒൗദ്യോഗിക വസതിയായ ‘കാവേരി’യിലേക്ക് മന്ത്രി ചാണ്ടി മടങ്ങിയെന്ന് അറിഞ്ഞ യൂത്ത് കോൺഗ്രസുകാർ പിന്നാലെയെത്തിയാണ് പ്രതിഷേധിച്ചത്. മന്ത്രി വീടിെൻറ ഗേറ്റ് കടന്നതിന് പിന്നാലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് പ്രതിഷേധക്കാരും അവിടെയെത്തി. എന്നാൽ, പൊലീസ് പാഞ്ഞെത്തി ഗേറ്റ് അടച്ചതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. സംസ്ഥാന ഭാരവാഹികളായ ജി. ലീന, എൻ.എസ്. നുസൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുത്തു. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.