മലപ്പുറം: സംഘടനയുടെ കരുത്ത് തെളിയിച്ച നാലുദിനങ്ങൾക്കൊടുവിൽ സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയെങ്കിലും മലപ്പുറത്ത് കത്തിജ്വലിച്ച വിഭാഗീയത ഇനിയും പുകയും. പാർട്ടിയിൽ വിഭാഗീയതയെന്ന വാർത്തകെളല്ലാം കാനം രാജേന്ദ്രൻ തള്ളുേമ്പാഴും കാര്യങ്ങൾ അത്ര സുഖകരമല്ല. സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലും ദേശീയ േനതാക്കളുമായുള്ള സംഭാഷണത്തിലും ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ താൻ ശക്തനായി തിരിച്ചുവരുമെന്ന സൂചനയാണ് നൽകിയത്.
തനിക്കെതിരെ നീക്കം നൽകിയവർക്ക് കാലം മാപ്പുനൽകില്ലെന്ന സൂചനയും അദ്ദേഹം നൽകി. കൺട്രോൾ കമീഷൻ റിപ്പോർട്ട് കുറ്റപത്രമായതും മാറ്റം വരുത്താതെ സമ്മേളനം അംഗീകരിച്ചതുമാണ് ഇസ്മയിലിന് തിരിച്ചടിയായത്. എന്നാൽ, പൊതുചർച്ചയിൽ പെങ്കടുത്ത ഭൂരിപക്ഷം പേരും റിപ്പോർട്ടിനെ എതിർത്തത് അദ്ദേഹത്തിന് ആശ്വാസം പകരുന്നു. ചില ജില്ലകളിൽ സ്വാധീനം നിലനിർത്താൻ സാധിച്ചതും സന്തോഷമേകുന്നുണ്ട്.
കൺട്രോൾ കമീഷൻ റിപ്പോർട്ട് ഹൃദയത്തിൽ സ്വീകരിക്കാതിരുന്നതിന് പ്രതിനിധികളോടുള്ള അഭിവാദ്യപ്രസംഗത്തിൽ അദ്ദേഹം നന്ദി പറഞ്ഞു. താൽക്കാലിക നേട്ടത്തിനായി കാര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ നാളെ പാർട്ടി തിരിച്ചറിയും. താനുമായി ബന്ധപ്പെട്ട് ചില വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, അതിെൻറയെല്ലാം അടിസ്ഥാനം പാർട്ടിയെ തകർക്കുകയെന്നതാണ്. മൂല്യങ്ങളിൽ അടിയുറച്ച് പോകുന്ന ആളാണ് താൻ. ഒരു ഭയവുമില്ല. പാർട്ടിക്ക് ഒരു പോറലുമേൽക്കാൻ അനുവദിക്കില്ലെന്നും ഇസ്മയിൽ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും കൺട്രോൾ കമീഷൻ റിപ്പോർട്ടിൽ പരാതിയുള്ളവർക്ക് കേന്ദ്ര കമീഷനെ സമീപിക്കാമെന്നും കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘടനാപരമായും രാഷ്ട്രീയമായും സി.പി.ഐക്കകത്ത് ഐക്യമുണ്ട്. അതിനാലാണ് നിമിഷങ്ങൾക്കുള്ളിൽ യോഗം ചേർന്ന് സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.