എസ്​.ഡി.പി.ഐ പിന്തുണയെ വിമർശിച്ച പത്തനംതിട്ട നഗരസഭ കൗൺസിലർക്കെതിരെ സി.പി.എം നടപടിക്ക്​

പത്തനംതിട്ട:  സി.പി.എം. പത്തനംതിട്ട നഗരസഭ കൗൺസിലറും നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി.ആർ. ജോൺസണിനെതിരെ​ സി.പി.എം അച്ചടക്ക നടപടിക്കൊരുങ്ങുന്നു. ടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചതുമായി ബന്ധപ്പെട്ടാണ്​ നടപടിയെടുക്കാൻ സി.പി.എം തയാറെടുത്തതെന്നാണ്​ സൂചന. 

പത്തനംതിട്ട നഗരസഭ ചെയർമാനും കൗൺസിലർമാരും ഉൾപ്പെട്ട ഔദ്യോഗിക വാട്സ്​ആപ് ഗ്രൂപ്പിൽ ജോൺസൺ നടത്തിയ പരാമർശം വിവാദമായിരുന്നു. എസ്.ഡി.പി.ഐയുടെ ഔദാര്യമല്ല ത​െൻറ കൗൺസിലർ സ്ഥാനമെന്നും വർഗീയവാദം തുലയട്ടെയെന്നുമായിരുന്നു വാട്സ്​ആപ് ഗ്രൂപ്പിൽ ജോൺസ​െൻറ പരാമർശം. എസ്​.ഡി.പി.ഐയുമായുള്ള ധാരണയുമായി നഗരസഭ ഭരിക്കുന്നതിനെതിരെയും ജോൺസൺ വിമർശനം ഉന്നയിച്ചിരുന്നു. 

ജോൺസണെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന്​ സസ്പെൻഡ് ചെയ്യാൻ ലോക്കൽ കമ്മിറ്റി ശിപാർശ ചെയ്തതായാണ് സൂചന. ജോൺസണോട് പാർട്ടി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്നാണ് നേതൃത്വത്തി​െൻറ നിലപാട്. ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം ഉറപ്പായതോടെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - cpim against Johnson Vr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.