കണ്ണൂർ: പെരിങ്ങത്തൂർ മൻസൂർ വധവും കേസിലെ പ്രതി രതീഷിെൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി.പി.എം മാധ്യമങ്ങൾക്കെതിരെ. മരിക്കാത്തയാൾ മരിച്ചുവെന്നും ആത്മഹത്യ കൊലപാതകമാണെന്നും വാർത്ത നൽകിയ ഏഷ്യാനെറ്റ് ചാനലിെൻറ കണ്ണൂർ ഓഫിസിലേക്ക് ഏപ്രിൽ 15ന് മാർച്ച് നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൻസൂർ വധക്കേസിൽ നാലാം പ്രതിയായ ശ്രീരാഗ് തലശ്ശേരി സബ്ജയിലിലാണ്. എന്നാൽ, ശ്രീരാഗിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഏഷ്യാനെറ്റ് വാർത്ത വായിച്ചത്. പിന്നീട് തിരുത്തിയെങ്കിലും ആ വാർത്ത ഉയർത്തിക്കാട്ടി കൊന്നവരെ കൊല്ലുന്ന പാർട്ടിയാണെന്ന് ദുഷ്പ്രചാരണം വ്യാപകമായി നടന്നു.
മൻസൂർ വധക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിെൻറ അമ്മ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. രതീഷിനെ കൊന്ന് െകട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരൻ തെളിവുകൾ ഹാജരാക്കണം. അതിന് തയാറല്ലെങ്കിൽ സുധാകരനെ പൊലീസ് ചോദ്യം ചെയ്ത് തെളിവെടുക്കണം. രതീഷിനെ തെറ്റായി പ്രതിചേർത്തതാണെങ്കിൽ എന്തുകൊണ്ട് പൊലീസിനെതിരെ സി.പി.എം രംഗത്തുവരുന്നില്ലെന്ന ചോദ്യത്തിന് ലീഗുകാർ നൽകിയ മൊഴിയാണ് രതീഷിനെ പ്രതിചേർക്കാൻ പൊലീസിനെ നിർബന്ധിച്ചതെന്നും ലീഗുകാർക്കെതിരെയാണ് നടപടി വേണ്ടതെന്നും എം.വി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.