ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബി.ജെ.പിക്കാര്‍ കൊന്നത്, സി.പി.എമ്മുകാര​െൻറ വീട്ടിലെ പശു കമ്മ്യുണിസ്റ്റ് ആണോ? എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബി.ജെ.പിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ ഫലപ്രദമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബർ വില ഉയർത്തിയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരണം തേടിയപ്പോഴാണിങ്ങനെ പറഞ്ഞത്.

തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ല. ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്‌നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്‌നം. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള ശ്രമമാണ്. ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബി.ജെ.പിക്കാര്‍ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. റബറിന്റെ വില നിസാരവിഷയമായി ഗോവിന്ദൻ മാഷിന് തോന്നുന്നുവെങ്കിൽ മലയോര കർഷകർക്ക് അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

Tags:    
News Summary - CPM leader M.V. Govindan's press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.