തിരുവനന്തപുരം: ഡി.വൈ.എഫ്.െഎ പ്രവർത്തകയുടെ പീഡനപരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ അന്വേഷണ കമീഷൻ റിപ്പോർട്ടും ശബരിമല വിധിക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താൻ രണ്ടുദിവസത്തെ സി.പി.എം നേതൃയോഗത്തിന് വെള്ളിയാഴ്ച തുടക്കം. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ട കമീഷനാണ് ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയായ യുവതി, ആരോപണവിധേയൻ, പാലക്കാട് ജില്ല-സംസ്ഥാന ഡി.വൈ.എഫ്.െഎ നേതാക്കൾ എന്നിവരിൽനിന്ന് മൊഴിയെടുത്തിരുന്നു.
തനിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയാണെന്ന് ശശി ആരോപിച്ചതോടെ അക്കാര്യവും കമീഷൻ അന്വേഷിച്ചു. പരാതി ഗൗരവമാണെന്ന വിലയിരുത്തലാണ് കമീഷനുള്ളത് എന്നാണ് സൂചന. നടപടിയെടുക്കണമെന്നത് അടക്കമുള്ള ശിപാർശയും കമീഷൻ മുന്നോട്ടുവെക്കുന്നു. എന്നാൽ, ശശിയുടെ പരാതിയിലും നടപടിക്ക് ശിപാർശയുണ്ടെന്നാണ് സൂചന. ശശിെക്കതിരായ നടപടിയുടെ സ്വഭാവം എന്തായിരിക്കണമെന്നത് സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്. തെരഞ്ഞെടുത്ത എല്ലാ പദവികളിൽനിന്നും ഒഴിവാക്കണമെന്ന അഭിപ്രായവും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും പാലക്കാട് ഒരു വിഭാഗത്തിനുണ്ട്.
എന്നാൽ, പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ എം.എൽ.എ എന്ന നിലയിൽ നിയമസഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കുന്നതുൾപ്പെെട സി.പി.എമ്മിന് പ്രായോഗിക പ്രശ്നവും ഉണ്ട്. ശക്തമായ നടപടിക്ക് മുതിർന്നില്ലെങ്കിൽ, പരാതിക്കാരി നിയമനടപടി സ്വീകരിച്ചാൽ സി.പി.എം കുടുങ്ങും. ഇൗ സാഹചര്യത്തെ സമവായത്തിലൂടെ പരിഹരിക്കാനാവും ശ്രമം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് എടുത്ത പ്രചാരണപരിപാടിക്ക് പുറമെ സി.പി.എം നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നൽകും. വിധി വന്നയുടൻതന്നെ അത് വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച് ധരിപ്പിക്കണമായിരുന്നെന്ന വിമർശനം കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റിൽ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.