ആലപ്പുഴ: ശൃംഗേരി ശാരദ പീഠാധിപതി സ്വാമി ഭാരതീതീർഥയെ സി.പി.എം മന്ത്രിമാരായ ജി. സുധാകരനും ഡോ. തോമസ് െഎസക്കും വണങ്ങിയ സംഭവം ചർച്ചയാകുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ദേവസ്വം മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രൻ ഭാരതീതീർഥക്ക് ഒരുക്കിയ സിംഹാസനസമാനമായ ഇരിപ്പിടം നീക്കിയ സംഭവത്തിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിച്ചത്.
ഇതേ സംഭവത്തിെൻറ തുടർച്ചയായി പിണറായി മന്ത്രിസഭയിലെ മുതിർന്ന രണ്ട് അംഗങ്ങൾ സ്വാമിയുടെ മുന്നിൽ താലവുമായി ചെന്ന് ആദരം പ്രകടിപ്പിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. രണ്ടുദിവസമായി ആലപ്പുഴയിലുണ്ടായിരുന്ന സ്വാമിയെ വ്യാഴാഴ്ച രാവിലെ എസ്.ഡി.വി സ്കൂളിലെ ഒാഡിറ്റോറിയത്തിൽ എത്തിയാണ് സുധാകരനും െഎസക്കും വണങ്ങിയത്. കേരള സന്ദർശനത്തിന് എത്തിയ സ്വാമിയെ ഒൗപചാരികതയുടെ പേരിൽ സർക്കാറിനുവേണ്ടി പോയി കണ്ട് ആദരം പ്രകടിപ്പിക്കുകയായിരുെന്നന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. തിരുവനന്തപുരത്ത് സ്വാമിക്ക് വേദിയിൽ ഒരുക്കിയ സിംഹാസനം മന്ത്രി കടകംപള്ളി എടുത്തുമാറ്റിയ സംഭവം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലിൽ ഒരുമുഴം മുേമ്പ എറിയാനുള്ള പാർട്ടിയുടെ നിർദേശമാണ് ആലപ്പുഴയിൽ മന്ത്രിമാർ നടപ്പാക്കിയതെന്നാണ് വിവരം. കടകംപള്ളി ചെയ്തതിെൻറ കേട് തീർക്കാൻ നടത്തിയ പ്രവൃത്തി ഫലത്തിൽ പാർട്ടിക്ക് എതിരായ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
മന്ത്രിമാരെ സ്വാമി ഭാരതീതീർഥയുടെ സെക്രട്ടറി ഹാളിൽ എത്തിയ ഉടൻ പൊന്നാട നൽകി സ്വീകരിച്ചു. സ്വാമിയുടെ മുന്നിൽ സമർപ്പിക്കാനുള്ള തളികയും സംഘാടകർതന്നെ ഒരുക്കിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലും മന്ത്രിമാരെ അനുഗമിച്ചിരുന്നു. എറണാകുളത്തേക്ക് യാത്ര തിരിച്ച ശാരദ പീഠാധിപതിക്ക് പൊലീസ് സേന ഗാർഡ് ഒാഫ് ഒാണറും നൽകിയിരുന്നു. മുമ്പ് പലതവണ ഭാരതീതീർഥ ആലപ്പുഴ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, അന്നൊന്നും മന്ത്രിമാർ ആദരിക്കുന്ന രീതി ഉണ്ടായിട്ടില്ല. ഇതിനിടെ, മന്ത്രി െഎസക്കിന് ഒരു ആപ്പിൾ കൂടുതൽ നൽകിയത് വേറെയും ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്. ‘‘ഇത് മുഖ്യമന്ത്രിക്ക്’’ എന്നുമാത്രമാണ് സ്വാമി ഉരുവിട്ടത്. സ്വാമി ഉദ്ദേശിച്ചത് എന്താെണന്നാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ചർച്ച. മുഖമന്ത്രി പിണറായി വിജയന് ആപ്പിൾ ൈകമാറണമെന്നാണ് സ്വാമി ഉദ്ദേശിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ, െഎസക് മുഖ്യമന്ത്രി പദത്തിൽ എത്തെട്ട എന്ന് ആശംസിക്കുകയായിരുന്നു എന്നാണ് മറ്റുചിലരുടെ വ്യാഖ്യാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.