ചെങ്ങന്നൂർ: ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയ സി.പി.എം പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സി.പി .എം തിരുവൻവണ്ടൂരിൽ നടത്തിയ പ്രകടനത്തിൽ വ്യാപക അക്രമം. പ്രകടനം കടന്നുപോകവേ റോഡരികിലെ സ്‌റ്റോറിൽ നിൽക്കുകയായിര ുന്ന മഴുക്കീർ ചെറുശ്ശേരിയിൽ വീട്ടിൽ രതീഷിന് (രാഹുൽ ^34) കുത്തേറ്റു. ആർ.എസ്.എസ് പ്രവർത്തകനാണോടാ എന്നുചോദിച്ചാണ് മർദനം തുടങ്ങിയതെന്ന് പറയുന്നു. ഓടിയ രതീഷ് സമീപമുള്ള വീട്ടിൽ കയറിയെങ്കിലും പിന്നാലെ എത്തിയ സംഘം കുത്തുകയായിരുന്നു.
രതീഷിനെ പൊലീസുകാരാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു. പ്രകടനം വരുേമ്പാൾ റോഡരികിൽ ബൈക്കിൽ ഇരുന്ന മഴുക്കീർ വിഷ്ണു ക്ഷേത്രത്തിലെ പൂജാരി കടപ്ര പെരുമ്പളം സ്വദേശി വിഷ്ണുവിനും മർദനമേറ്റു. വൈകീട്ട് നാലോടെ എം.സി റോഡിലെ പ്രാവിൻകൂട് ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രകടനം കടന്നുപോയ വഴികളിലെ ആർ.എസ്.എസ്^ബി.ജെ.പിയുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.
പ്രകടനം കഴിഞ്ഞ് മടങ്ങിയ ഒരുസംഘം പ്രവർത്തകർ തിരുവൻവണ്ടൂർ സ്കൂൾ ജങ്ഷനിലെ ചായക്കട നടത്തുന്ന വൃദ്ധനെ മർദിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.