തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ബി.ജെ.പിയും ആർ.എസ്.എസും കോൺഗ്രസും ഉയർത്തുന്ന വെല്ലുവിളി എൽ.ഡി.എഫും സർക്കാറും മറികടക്കുമെന്ന ആത്മവിശ്വാസത്തിൽ സി.പി.എം. സാമുദായിക ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കാനും അക്രമ പ്രതിഷേധത്തിലൂടെ വിധിയെ അനുകൂലിക്കുന്നവരെ ഭയപ്പെടുത്താനും സർക്കാറിനെ പ്രതിരോധത്തിലാഴ്ത്താനുമാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. തുലാമാസ പൂജക്കും ചിത്തിര ആട്ട പൂജക്കും നട തുറന്നപ്പോൾ അരങ്ങേറിയ അക്രമങ്ങളും ബി.ജെ.പി സംസ്ഥാന പ്രസിഡൻറിെൻറ നാവുപിഴയും മലക്കംമറിയലും സംഘ്പരിവാർ നേതാവിെൻറ ആചാരലംഘനവും മുന്നണിക്കും സർക്കാറിനും അനുകൂല അന്തരീക്ഷം സൃഷ്ടിെച്ചന്നും നേതൃത്വം കണക്കുകൂട്ടുന്നു.
അതോടൊപ്പം, വിധിയുമായി ബന്ധപ്പെട്ട വാദപ്രതിവാദം പൗരസമത്വത്തെ കുറിച്ച സംവാദം സമൂഹത്തിെൻറ കേന്ദ്രബിന്ദുവിലേക്ക് കൊണ്ടുവന്നുവെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ഇടതുപക്ഷാഭിമുഖ്യമുള്ളവർക്കൊപ്പം സി.പി.എം ആഭിമുഖ്യമില്ലാത്തവരും കോൺഗ്രസ് അനുകൂലരായ മതേതര വിശ്വാസികളും യുവജനങ്ങളും വിധിക്കും സർക്കാർ നിലപാടിനും അനുകൂലമായി രംഗത്തുവന്നു. സവർണ വിഭാഗങ്ങളുടെ ധ്രുവീകരണം ഒരുഭാഗത്തും പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങൾ മറുവശത്തും അണിനിരന്നത് എൽ.ഡി.എഫിന് രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
വിമോചനസമരം മുതൽ വലത്പക്ഷത്ത് നിലയുറപ്പിച്ചിരുന്ന എൻ.എസ്.എസിെൻറ അകൽചയിൽ പാർട്ടിക്ക് അദ്ഭുതമില്ല. പകരം എസ്.എൻ.ഡി.പി, കെ.പി.എം.എസ്, സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ മഹാസഭ എന്നിവയുടെ വിധി അനുകൂല നിലപാട് ദീർഘകാല അടിസ്ഥാനത്തിൽ നിലനിർത്തുന്നതിലാണ് ഉൗന്നേണ്ടതെന്നാണ് സി.പി.എം നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.